Saturday, March 30, 2013

സൗദിയും പ്രവാസിയും ഇരുവരുടെ പ്രശ്നങ്ങളും



സൗദിയിലെ ഭരണകൂടവും പൌരന്മാരും മുന്‍പ് ചെയ്ത തെറ്റുകള്‍ അലെങ്കില്‍ വരും വരായ്കകള്‍ മുന്നില്‍ കാണുന്നതിലെ ഭരണപരമായ വീഴ്ച , ഇന്ന് ഭരണകൂടം തിരുത്താന്‍ തയ്യാറാവുകയാണ്, അതില്‍ നാം അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് യുക്തിസഹമല്ല .
ഈ രാജ്യത്തിന്‍റെ ഉന്നമനത്തിന്/സേവനത്തിന് വേണ്ടിയാണ് അവര്‍ അന്യരാജ്യങ്ങളില്‍ നിന്നും മാനവവിഭവശേഷി കൊണ്ട് വരാന്‍ വിസ നല്‍കുന്നത് (അല്ലാതെ അന്ന്യദേശക്കാരുടെ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാനല്ല) ..ആദ്യ കാലങ്ങളില്‍ അത് ശെരിയായ ദിശയില്‍ ഉപയോഗിക്കപ്പെട്ടിരുന്നുവെങ്കിലും പില്‍കാലങ്ങളില്‍ അതിന്‍റെ ദുരുപയോഗം സംഭവിച്ചു തുടങ്ങുകയും അത് ഇക്കാലം വരേയും അനുസ്യൂതം തുടര്‍ന്ന് പോരുകയും ചെയ്തിരുന്നു അതാണ്‌ “ഫ്രീവിസ” എന്ന് നമുക്കെല്ലാം അറിയുന്ന വിസ കച്ചോടം !
തനിക്കു ആളെ ആവശ്യമുണ്ടെന്നു കള്ള രേഖകള്‍ കാണിച്ച് ഇവിടെത്തെ പൗരന്മാര്‍ സര്‍ക്കാരില്‍ നിന്നും വിസ തരപ്പെടുത്തി അതിനെ എജെന്റ്മാര്‍ മുഖേനെ കാശിന് വിറ്റ്, ആളെ കൊണ്ട് വന്ന് മറ്റെവിടെയെങ്കിലും സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അനുമതി കൊടുത്ത് മാസാമാസം കപ്പം വാങ്ങി തിന്ന് ജീവിക്കുന്ന പരിപാടി !
(ചുരുക്കി പറഞ്ഞാല്‍ മനുഷ്യ കച്ചവടം)
ഈ വിസ ദുരുപയോഗം ഒന്നുകില്‍ സര്‍ക്കാര്‍ കണ്ടില്ല എന്ന് നടിച്ച് മൌന അനുവാദം കൊടുത്തു വന്നിരുന്നു അല്ലെങ്കില്‍ അവരതറിഞ്ഞില്ല .ഇപ്പൊള്‍ അവര്‍ ഇത് തിരിച്ചറിയുകയും ഈ കാരണങ്ങള്‍ കൊണ്ട് കൂടിയാണ് തങ്ങളുടെ പൌരന്മാര്‍ക്ക് തൊഴില്‍ ലഭിക്കാതെ പോകുന്നത് എന്ന വസ്തുത മനസിലാക്കുകയും നിതാഖത്തിന്‍റെ ഭാഗമായി പുതിയ നിയമങ്ങള്‍ സൃഷ്ടിച്ച് ഈ വിസാ പഴുതുകളെ തടയുകയാണ് സര്‍ക്കാര്‍ ചെയ്തത് . നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി ഈ നടപടി ക്രമങ്ങളെ ദ്രുതഗതിയില്‍ ആക്കാന്‍ സരക്കരിനെ സമ്മര്‍ദ്ദം ചെലുത്തിയിട്ടുമുണ്ടാവാം .അതിന്‍റെ പരിണിത ഫലമായി നാം വിദേശികളില്‍ പലര്‍ക്കും തൊഴില്‍ നഷ്ടപെട്ടെന്നിരിക്കും ഈ രാജ്യം വിടേണ്ടി വന്നെന്നിരിക്കും അതില്‍ ബേജാറായി മിഴിച്ചു നിന്നിട്ട് കാര്യമില്ല .അതില്‍ ഇടപെടാന്‍ നമ്മുടെ നാട്ടിലെ ഭരണാധികാരികള്‍ക്ക് പരിമിതിയുണ്ട്.
പിന്നെ പുനരധിവാസം ...
എന്ത് പുനരധിവാസം ...അവനവന്‍ തന്‍റെ അരിക്കുള്ളത് സ്വയം കണ്ടെത്തുക എന്നല്ലാതെ ...? ഈ ഗള്‍ഫില്‍ വരാതെ തന്നെ എത്രയോ ആള്‍ക്കാര്‍ ഇന്നും കൂലി പണി ചെയ്തു നാട്ടില്‍ ജീവിക്കുന്നു ....പിന്നെ ഒരിക്കല്‍ ഗള്‍ഫില്‍ പോയി തിരികെ വന്നെന്ന് വച്ച് അവന് കൊമ്പ് ഉണ്ടോ ...? തിരികെ വരുമ്പോള്‍ ഉണ്ടാകുന്ന പെട്ടെന്നുള്ള അങ്കലാപ്പോന്നും മനസിലാകാതെ നിസ്സാരമായി കാണുകയോന്നുമല്ല ഞാന്‍ ഈ വിഷയത്തെ, എങ്കിലും നാം നാട്ടിലുള്ളവരെയുമായി ഒരല്പം താരതമ്യം ചെയ്ത് ഈ വിഷയത്തെ കുറച്ചു ലഘു കരിക്കാന്‍ ശ്രമിക്കണം അത്രേയുള്ളൂ
പിന്നെ നമ്മുടെ കറണ്ട് ചര്ച്ചാ വിഷയംമാധ്യമങ്ങൾ ഈ വിഷയത്തെ പെരുപ്പിച്ചു കാണിക്കുന്നു എന്നത്ആണല്ലോ.. .ഈ കാലത്തിൽ ഏതു മന്ദബുദ്ധിക്കും അറിയാം നമ്മുടെ മാധ്യമ സംസ്കാരം ...അന്നന്നത്തെ അന്നത്തിനു പേനയുന്തുന്നതിനുമപ്പുറം എന്ത് മാധ്യമ ധർമ്മമാണ്‌ ഇന്നത്തെ ബഹുഭൂരിപക്ഷം ചെറ്റ മാധ്യമ പ്രവർത്തകർക്ക് അവകാശപ്പെടാനുള്ളത്...? അതിനാൽ അതർഹിക്കുന്ന പുച്ചത്തോടെ അത് തള്ളിക്കളയുകയും ചെയുന്നു ..

അനിവാര്യമായത് സംഭവിക്കും അത്രമാത്രം

1 comment:

  1. അനിവാര്യമായത് സംഭവിക്കും
    വായ് കീറിയ തമ്പുരാന്‍ ഇരയും തരും
    നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അപ്പം ഭക്ഷിക്കയും ചെയ്യും

    എന്തിനിത്ര ഭയപ്പെടണം?

    ReplyDelete