Sunday, April 24, 2011

ഓലപ്പൊളികള്‍ക്കിടയിലൂടെ ....

       സന്ധ്യ ..ചന്നം പിന്നം പെയ്യുന്ന മഴ. ബസ്‌ സ്റ്റോപ്പ്‌ അല്ലാത്ത ,വിജനമായ സ്ഥലത്ത് ബസ്‌ നിര്‍ത്തിച്ച് ,കണ്ടക്ടര്‍ അവളോട്‌ പറഞ്ഞു "ഉം ..ഇറങ്ങ്...ഇറങ്ങ് ....."

ബസില്‍ നിന്നും അവള്‍ ഇറങ്ങി കഴിഞ്ഞപ്പോള്‍ ഇരട്ട ബെല്ല് കൊടുത്ത് കൊണ്ട് മനുഷ്യ സഹജമായ സഹതാപം പോലും ഇല്ലാതെ കണ്ടക്ടര്‍ പിറുപിറുത്തു ...
"ശല്യങ്ങള്..ഓരോന്നും കേരിവരും മനുഷ്യനെ മെനെക്കെടുത്താന്‍....

ടിക്കെറ്റ്‌ എടുക്കാത്ത യാത്രക്കാരെ ബസില്‍ നിന്നും സഞ്ചരിക്കാന്‍ അനുവധിക്കാതിരിക്കുന്നത്‌ കണ്ടക്ടറുടെ തൊഴില്‍ പരമായ അധികാരവും അവകാശവും ..പക്ഷെ  അത് ആരെ എവിടെ എപ്പോള്‍ ഇറക്കി വിടണം എന്നുള്ളത് കണ്ടക്ടര്‍ എന്ന മനുഷ്യനിലെ മനോധര്‍മ്മം !ആസ്ഥാനത്ത് ബസ്‌ നിര്‍ത്തേണ്ടി വന്നതിലെ അമര്‍ഷം ആദ്യ ഗിയര്‍ ഇട്ടപ്പോള്‍ ഉണ്ടായ വല്ലാത്ത ശബ്ദത്തില്‍ വ്യംഗിപ്പിച്ചു കൊണ്ട് ഡ്രൈവര്‍ ബസ്‌ മുന്നോട്ടു എടുത്തു ...

വളരെ വളരെ ദൂരെയായി ബസിന്‍റെ പിന്നിലുള്ള ചുവന്ന ലൈറ്റും കണ്ണില്‍ നിന്നും മറയുവോളം ആ ബാസ്സിനോടെന്നപോലെ അവള്‍  ചിരിച്ചു ,കൈവീശി  കാണിച്ചു കൊണ്ടേ നിന്നു.ദേഹത്ത് പതിക്കുന്ന മഴ തുള്ളികള്‍ ,അവളുടെ ഊഷ്മാവ് പകര്‍ന്നെടുത്തു ,അവള്‍ ധരിച്ചിരുന്ന പല നിറ പൂക്കളുള്ള വെളുത്ത സാരിയിലൂടെയും നഗ്നമായ പാദങ്ങളിലൂടെയും ടാറിലേക്ക് ഒഴുകികൊണ്ടിരുന്നു ..
മഴവെള്ളം നനഞ്ഞു സുതാര്യമായ വലത് തോളിന്റെ പിന്‍ഭാഗത്ത് ,അവള്‍ ധരിച്ചിരുന്ന ബ്രായുടെ വള്ളി ,വെളിച്ചത്തില്‍ ഉയര്‍ത്തി പിടിച്ച കറന്‍സി നോട്ടിലെ വെള്ളി നൂല് പോലെ കാണാം ..
യുദ്ധത്തില്‍ അവശേഷിക്കുന്ന വിധവകളെ പോലെ ,പാതയ്ക്ക് ഇരുവശവും നിശ്ചിത ദൂരം ഇടവിട്ട്‌ ,മുനിഞ്ഞു കത്തുന്ന സ്ട്രീറ്റ്‌ ലൈറ്റുകള്‍ വര്‍ഷധാരയില്‍ പെട്ട് വീര്‍പ്പു മുട്ടുന്നത് പോലെ.....
*                                                    *                                                    *
അടുത്ത പുലര്‍ക്കാലം..കുളങ്ങര ജങ്ഷനില്‍ നിന്നും വടക്ക് മാറി അരകിലോ മീറ്റര്‍ ഉള്ളിലായി കടന്നു പോകുന്ന റയില്‍ പാളത്തിനും അരുകിലെ കാട് പിടിച്ചു കിടക്കുന്ന കുതിര പുല്ലുകല്‍ക്കിടയിലുമായി ,കൂര്‍ത്ത പാറ കഷ്ണങ്ങള്‍ ചിതറി കിടക്കുന്ന നടപ്പാതക്ക് കുറുകെ ,തണുത്തു മരവിച്ചു പൂര്‍ണ്ണ നഗ്നയായി (നഗ്നയാക്കപെട്ടു )ഭയാനകമായ ദൃശ്യങ്ങള്‍ ഇപ്പോഴും കണ്ണില്‍ നിന്നും മായാത്തത് പോലെ ,മേലേക്ക് തുറിച്ചു നോക്കി കൊണ്ട് അവള്‍ കിടന്നു (കിടത്തിയിരിക്കുന്നു )..ദേഹമാസകലം ആഴ്ന്നിറങ്ങിയ നഖത്തിന്റെ പാടുകള്‍ നീലിച്ചു കിടക്കുന്നു. വയറ്റിലും തുടകളിലും മറ്റുമായി രക്തവും ശുക്ലവും കട്ടപിടിച്ചു കിടക്കുന്നു ..കീഴ്ച്ചുണ്ടിലെ ഇടതു ഭാഗവും വലത് മുലക്കണ്ണും അവളുടെ ഘാതകരുടെ വിശപ്പ്‌ അകറ്റിയപ്പോള്‍ തല്‍സ്ഥാനത്ത്  ഈച്ചകളും ഭക്ഷണം കണ്ടെത്തുന്നു ..കല്ച്ചരലുകളില്‍ പടര്‍ന്നു കിടക്കുന്ന തലമുടിയില്‍ ചെളിയും മണ്ണും പുരണ്ടിരിക്കുന്നു ..

ഈ ദൃശ്യം ആദ്യം കണ്ടത് രാവിലെ തന്നെ ഏഴു മണിയോടടുപ്പിച്ചു പണിക്കിറങ്ങിയ റെയില്‍വേ കീമാനാണ് .കണ്ണുകളില്‍ ശൂലമെന്നപോലെ തറച്ചു കേറിയ ഈ കാഴ്ച കണ്ട മാത്രയില്‍ പണിയായുധങ്ങള്‍ നിലത്ത് വീഴുകയും അയാളില്‍ നിന്നും ദിഗന്ധങ്ങള്‍ മുഴങ്ങുമാറ് നിലവിളി ഉയരുകയും ചെയ്തു ..അല്‍പ്പനേരം കൊണ്ട് ആ നിലവിളി കേട്ട ആരൊക്കെയോ അങ്ങോട്ട്‌ ഓടി അടുത്തു ..പിന്നെ മിനിട്ടുകളും മണിക്കൂറുകളും ചെവികളില്‍ നിന്നും ചെവികളിലേക്ക് ആ ദുരന്ത വാര്‍ത്ത പടര്‍ന്നു കൊണ്ടേയിരുന്നു ..എട്ടോന്‍പതു മണിയോടടുത്തപ്പോള്‍ അനിയന്ത്രിതമായ്‌ ജനം പെരുകി കഴിഞ്ഞിരുന്നു . ആ കൂട്ടത്തില്‍ തലേന്ന് ,രാത്രി ഓട്ടം പോകാറുള്ള കറുത്ത ടാക്സി കാറിലിരുന്ന നാലു പേരും ഉണ്ടായിരുന്നു ..

അന്നേരം വരെയും ഒന്ന് കൊണ്ടും മൂടാതിരുന്ന ആ മൃതശരീരത്തിനുമേല്‍ ,ഉടുപ്പ് ധരിക്കാത്ത കര്‍ഷകന്(‍*) എന്ന് തോനിക്കുന്ന ഒരു മധ്യവയസ്കന്‍ തന്‍റെ ഇടുപ്പില്‍ (അരയില്‍)തിരുകീരുന്ന പേന കത്തിയെടുത്തു ,കുറച്ചു അകലെയായി നില്‍ക്കുന്ന ഒരു കൊച്ചു തെങ്ങില്‍ നിന്നും രണ്ടു മൂന്ന് പച്ച തെങ്ങോലകള്‍ വെട്ടി കൊണ്ട് വന്നു പുതപ്പിച്ചു ..എന്നിട്ട് ആരോടെന്നില്ലാതെ അയാള്‍ പിറുപിറുത്തു ..ഇന്നലെ രാത്രീല് റോട്ടില്  ഞാനീ പാവത്തിനെ കണ്ടതാ...എന്റെ എളേ മോള്‍ടെ പ്രായേ വരൂ ..."വിതുമ്പി പോയ ആ മനുഷ്യന്‍ തിരിഞ്ഞു നടക്കുന്നതിനിടയില്‍ ആ നാല് പേരെയും മാറി മാറി സൂക്ഷിച്ചു നോക്കി ..കടന്നു പോയി ...

അറിയിച്ച നേരം കണക്കിലെടുക്കുമ്പോള്‍ പോലിസ്‌ എത്താന്‍ വൈകുന്നു ..ഓലകള്‍ ഇട്ടു മൂടിയതിനു ശേഷം ആള്‍ത്തിരക്ക്‌ കുറഞ്ഞു വന്നെങ്കിലും ..ഓലപോളികക്കിടയിലൂടെയെങ്കിലും ആ ശരീര ഭാഗങ്ങള്‍ കാണാന്‍ ആള്‍ക്കാര്‍ എത്തികൊണ്ട് തന്നെയിരുന്നു ....

**************************************
(*)ഒരു സംസ്കാരത്തിന്റെ പ്രതീകം !

11 comments:

  1. kamantidaan seshiyilla ikkaa..mattoru soumaya...!!!! jeevikkendennu thanne thonni pokunnu...!!!!

    ReplyDelete
  2. ഇപ്പോള്‍ വെറും കാണല്‍ മാത്രമല്ല മൊബൈലില്‍ വീഡിയോ പിടുത്തം കൂടെ ആണ്.എന്നിട്ട് അത് mms അയച്ചു രസിക്കുന്നു കാമാഭ്രാന്തന്മാര്‍ ....

    ReplyDelete
  3. രാത്രിയില്‍ ഒറ്റപെട്ടുപോയാല്‍ നമ്മുടെ സഹോദരിമാര്‍ സുരക്ഷിതരല്ല
    എന്ന് വീണ്ടും വീണ്ടും ഓര്‍ത്തുകൊണ്ട്

    ReplyDelete
  4. എന്ത് പറയാന്‍!! നമ്മുടെ സമൂഹമേ......................

    ReplyDelete
  5. നന്ദി ...വായനക്കും അഭിപ്രായങ്ങള്‍ക്കും ...:)

    ReplyDelete
  6. കഥയൊക്കെ കൊള്ളാം.
    പക്ഷെ, ഇങ്ങനെ ഒരു കണ്ടക്ടര്‍ ഇന്ന് കേരളത്തിലില്ല!
    ഉണ്ടെങ്കില്‍ തന്നെ അതില്‍ യാത്രക്കാരാരും ഇല്ലായിരുന്നോ ?
    ഉണ്ടായിരുന്നെങ്കില്‍ അതില്‍ മനുഷ്യരില്ല!
    അത്രയും കഷ്ടപ്പെട്ട ഒരു യാത്രക്കാരിയും ഇന്നില്ല.
    ഉണ്ടെങ്കില്‍ അവള്‍ യാചിച്ചേ ആ ബസ്സില്‍ കേറൂ.

    പിന്നെ കഥയല്ലേ.... :)

    ReplyDelete
  7. @OAB...വീട്ടുകാരുടെ അശ്രദ്ധ മൂലം വീടിനു പുറത്തു വന്ന ഒരു സുന്ദരിയായ ,ബുദ്ധി വൈകല്യം ഉള്ള പെണ്‍കുട്ടി ..ഇങ്ങനെ ,..എന്റെ നാടിനടുത്തു, പത്തു പതിനേഴു വര്ഷം മുന്‍പ് കൊല്ലപ്പെട്ടിരിന്നു ...അതിനാല്‍ ഇത് വെറുമൊരു കഥയല്ല ..പിന്നെ ഞാന്‍ ഇത് പത്തു പന്ത്രണ്ടു വര്ഷം മുന്‍പ് എഴുതി വച്ചതാണ് ..ഇപ്പൊ ഒരു ബ്ലോഗൊക്കെ ആയപ്പോള്‍ അങ്ങ് പോസ്റ്റി എന്ന് മാത്രം ...!

    ReplyDelete
  8. ഇങ്ങനെയുള്ള ക്രൂരതകളെ വര്‍ണിച്ചു എഴുതി .... മറ്റുള്ളവരുടെ ഹിര്ടയതിനെ കുത്തിനോവിച്ചു ... ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കാതിരിക്കു ... ഇതെക്കെ എഴുതിയാലേ എഴുതുകാരനാകൂ എന്നത് തെറ്റായ ധാരണയാണ് ...

    ReplyDelete
  9. ഒരു സമൂഹം കരുണയില്ലാതെ...
    തെരുവിലേക്ക് ഇറക്കി വിടുമ്പോള്‍...
    അതിന്‍റെ പ്രത്യാഘാതം തിരിച്ചറിയാതെ...
    (അവള്‍ഒത്തിരി പേരുടെ പ്രതീകം)...
    സന്തോഷത്തോടെ പടിയിറങ്ങുന്നു....
    ഇരയെ കാത്തിരുന്ന വേട്ടനായ്ക്കള്‍...
    അവളുടെ പച്ച മാംസത്തിനായി കടിപിടികൂടുന്നു.....
    ഇതില്‍ ആരൊക്കെ ആണ് തെറ്റുകാര്‍???
    അന്നും ഇന്നും സ്ഥിതി വലിയ വെത്യാസമില്ല.
    ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് കുറച്ചുകൂടി വകതിരിവ് ഉണ്ട്
    എന്നാണ് എന്‍റെ തോന്നല്‍.എന്തായാലും..
    ഒരു വലിയ സാമൂഹ്യ പ്രശ്നം
    തുറന്നു കാണിക്കാനുള്ള ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നു.

    ReplyDelete
  10. നന്ദി ...വായനക്കും അഭിപ്രായങ്ങള്‍ക്കും ....

    ReplyDelete
  11. സമൂഹത്തിന്റെ പരിശ്ഛെദം ഈ കഥ..ഭാവുകങ്ങൾ

    ReplyDelete