Tuesday, September 4, 2012

വാക്കുകളുടെ സെമിത്തേരി

വാക്കുകളുടെ
സെമിത്തേരിയിലേയ്ക്ക്
നമ്മുടെ കാലം
പെറുക്കി കളഞ്ഞ/
കളയുന്ന വാക്കുകളെ
തേടി
ഒരു യാത്ര
പോകണം...

ഒന്നിനുമല്ല
വെറുതെ
ഒരു റീത്ത് വച്ച്
തിരികെ പോരണം

പിന്നെ
പദശേഖരത്തില്‍ നിന്നും
അവയെ മായ്ച്ചു കളയണം ...

എഴുതി കഴിഞ്ഞ
പുസ്തകങ്ങളില്‍
ആ വാക്കുകള്‍
ചത്ത് കിടക്കട്ടെ .

പുതിയ
പുസ്തകങ്ങളില്‍
ഇനിയാരും എഴുതില്ല

ജീവന്‍റെ തുടിപ്പില്ലെങ്കില്‍
വാക്കുകളെയും
ആര്‍ക്കും വേണ്ടല്ലോ !

4 comments:

  1. പുതിയ
    പുസ്തകങ്ങളില്‍
    ഇനിയാരും എഴുതില്ല

    ജീവന്‍റെ തുടിപ്പില്ലെങ്കില്‍
    വാക്കുകളെയും
    ആര്‍ക്കും വേണ്ടല്ലോ !
    ...
    ...

    great thought..

    ReplyDelete
  2. മരിക്കുന്ന വാക്കുകളോർത്ത്‌ നമുക്ക്‌ ദുഃഖിക്കാം. വാക്കുകളാണ് ജീവന്റെ ആധാരം.

    ReplyDelete