സ്മാരകങ്ങള്‍ ഇല്ലാത്തൊരിടത്ത്
പോകണമെനിയ്ക്ക്
ഇന്നലകളുടെ
നഖചിത്രങ്ങളൊന്നുമേയില്ലാത്ത,
സദാചാരത്തിന്റെ ദുഷിച്ച
വേലിക്കെട്ടുകളില്ലാത്ത,
ഇന്നലകളുടെ ഓര്‍മ്മകളൊന്നും
ഭയപ്പെടുത്താത്ത,
അരാചകവാദിയുടെ
മുള്‍കിരീടം ധരിപ്പിക്കാനാരുമില്ലാത്ത,
നാളെ എന്റേതല്ല, ഇന്ന് മാത്രമുള്ള ഒരിടം,
ഇന്നില്‍ തൃപ്തന്‍ ആവുന്നൊരിടം
അത് കൊണ്ടാണ് PRESENT IS THE BEST ''PRESENT''
ReplyDeleteഎന്ന് പറയുന്നത്
ശുഭാശംസകള്‍ .....
സ്മാരകങ്ങളില്ലാത്തിടം ഏത്?
ReplyDelete