Thursday, July 18, 2013

ഒരേ നിറം

ചുവന്ന കടലാസ്സിൽ എഴുതാൻ
ചുമപ്പ്‌ മഷി കിട്ടിയ
ഭാഗ്യഹീനനായ
എഴുത്തുകാരനാണ്‌ ഞാൻ

പാവപ്പെട്ടവന്റെയും
പണക്കാരന്റെയും
ഇടയിലുള്ള അകലം
കൂടുന്നതിനെക്കുറിച്ചെഴുതിയാൽ
മാത്രം മതിയല്ലോ,
നമുക്ക് ചുറ്റുമുള്ള
എല്ലാ പ്രശ്നങ്ങളും
അതിൽ അന്തർലീനമായിരിക്കും

അതിനാൽ ഞാൻ എഴുതുന്നില്ല
എന്ന് മാത്രം നീ കരുതരുതേ,
നമ്മുടെ കണ്ണിന്റെ പരിമിതിയിൽ
നമുക്ക് എന്ത് ചെയ്യുവാനാകും ?

5 comments:

  1. ചുവപ്പുകടലാസില്‍ ചുവന്ന മഷികൊണ്ടെഴുതിയാലും തെളിയുന്ന ആശയവും കവിതയും

    നന്നായിട്ടുണ്ട്

    ReplyDelete
  2. veluppil veluppukondezhuthiyalum, karuppil karuppukondezhethiyalum ithu thanne phalam

    ReplyDelete
  3. ഇടയരാഗ രമണ ദുഃഖം ഇടറുന്ന ഹൃദയം..!


    ഇഷ്ടപ്പെട്ടു.കേട്ടോ..?

    ശുഭാശംസകൾ...

    ReplyDelete
  4. hmm,, നമുക്ക് ചുറ്റുമുള്ള എല്ലാ പ്രശ്നങ്ങളും അതിൽ അന്തർലീനമായിരിക്കും,,,

    ReplyDelete