Monday, November 18, 2013

ഛായാഗ്രാഹി നന്നായിരിക്കുന്നതില്‍ വല്യ കാര്യമൊന്നും ഇല്ലാ


 


എന്റെ കേമറയ്ക്ക്
എന്റെ കാഴ്ചകളെ
അങ്ങനേ
പകര്‍ത്താന്‍ കഴിയുന്നുണ്ട്
എന്നാല്‍,
ആ ചിത്രം കാണുന്നവനിലേയ്ക്ക്
ആ ചിത്രത്തെ അങ്ങനേ
പകരത്താന്‍ കഴിയാത്തതാണ്
എന്‍റെ പരാജയം..

അഥവാ...

എന്‍റെ ചിത്രം കാണുന്നവനിലേയ്ക്ക്
ആ ചിത്രത്തെ
അങ്ങനേ
പകര്‍ത്താന്‍ കഴിയാത്തതിലല്ല
എന്‍റെ കേമറയ്ക്ക്
എന്റെ കാഴ്ചകളെ
അങ്ങനേ
പകര്‍ത്താന്‍ കഴിയുന്നതിലാണ്
എന്‍റെ പരാജയം ...

3 comments:

  1. ആശയം മറ്റുള്ളവരിലേക്കെത്തിക്കാന്‍ കഴിയാത്തതും ഒരു പരാജയമാണ്!!

    ReplyDelete
  2. Chila parajayangal vijayangalanu...

    ReplyDelete
  3. തൊടുക്കുന്നതും,കൊള്ളുന്നതും!

    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.


    ശുഭാശംസകൾ....

    ReplyDelete