ഒരു നിറത്തിനുമേല്‍ പൂശിയിരിക്കുന്ന
പല പല വര്‍ണ്ണങ്ങളെ
ഒന്നൊന്നായി കഴുകി കളയുന്ന
രസമുള്ള കളിയാണ് ജീവിതം
ശൈശവ/ബാല്യ വര്‍ണ്ണങ്ങളെ
മാതാപിതാക്കള്‍ കഴുകി കളയും
ബാല്യ/കൗമാര വര്‍ണ്ണങ്ങളെ
സ്വയം കഴുകി കളയും
കൗമാര/യൗവ്വന വര്‍ണ്ണങ്ങളെ
ഭാര്യ/ഭര്ത്താവവ് കഴുകി കളയും
ഒടുവിലാ വാര്‍ദ്ധക്യ നിറത്തെ
മക്കളും കഴുകി കളയുന്നു....
അവസാനം വിവര്‍ണ്ണം!
ReplyDeleteവർണ്ണം ചാർത്താനുള്ള ബ്രഷ് എല്ലാവരുടെ കൈയ്യിലും ഉണ്ട്. ഉപയോഗിക്കാനറിയില്ലെന്നു മാത്രം!!
ReplyDeleteനല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ....
രു നിറത്തിനുമേല്‍ പൂശിയിരിക്കുന്ന
ReplyDeleteപല പല വര്‍ണ്ണങ്ങളെ
ഒന്നൊന്നായി കഴുകി കളയുന്ന
രസമുള്ള കളിയാണ് ജീവിതം..nannayirikunnu