Friday, July 25, 2014

ഉച്ച വെള്ളി ഭ്രാന്തുകള്‍


പക്ഷികളോടും
മൃഗങ്ങളോടും
മാത്സ്യങ്ങളോടുമൊക്കെ
അസൂയ തോന്നുന്നൂ .


അവര്‍ക്കെങ്ങും പോകാന്‍
പാസ്പോര്‍ട്ട് വേണ്ട
ലംഘിക്കാന്‍,
അതിരുകളുമില്ല.

പോകുന്ന ദേശമെല്ലാം
അവരുടെ സ്വന്തം
ജന്മദേശമെവിടെയെന്നു
ആരോടും പറയേണ്ടതില്ല.
(ആരും ചോദിക്കാനുമില്ലല്ലോ)

കാണാതെ പഠിക്കാനും
ദേശസ്നേഹം സിരകളില്‍
പടര്‍ത്താനും
ദേശഭക്തി ഗാനങ്ങളില്ല.

പലതര വര്‍ണ്ണങ്ങളും
ചിഹ്ന്നങ്ങളും
ചേര്‍ത്ത് തുന്നിയ
കൊടികളില്ല .

വേര്‍തിരിക്കാനും
ഇകഴ്ത്താനും
പുകഴ്ത്താനും
ഭാഷയുടെ
പൗരാണിക ഭാരമില്ല

പറ,
എങ്ങനെ അസൂയപ്പെടാതിരിക്കും ?
ഭൂമിയുടെ അവകാശികളെ ...?

5 comments:

  1. അസൂയപ്പെട്ടുപോകും! സത്യം!!

    ReplyDelete
  2. ഭൂമിയുടെ അവകാശികള്‍!

    നന്നായെഴുതി.

    ReplyDelete
  3. സത്യം .... നമ്മൾ, പാരതന്ത്ര്യത്തിലാകുമ്പോൾ അസൂയ തോന്നാതിരിക്കുന്നതെങ്ങിനെ ....?

    കവിത നന്നായി ട്ടോ ....

    ReplyDelete
  4. കവിത വായിച്ചു.. അതിമനോഹരമായിരിക്കുന്നു..........................

    ReplyDelete
  5. This comment has been removed by the author.

    ReplyDelete