ആദ്യമായി പ്രണയലേഖനം എഴുതാന്‍ വാങ്ങിയ ഇളം റോസ് കടലാസ് ഇപ്പോഴും മഷിപുരളാതെ മേശവലിപ്പില്‍ പൊടിപിടിച്ച് കിടക്കുന്നു.. സൂര്യനെത്രയോ ഉദിച്ചസ്തമിച്ചുപോയ് ഋതുഭേതങ്ങളെത്ര സംഭവിച്ചു ഇടയിലിരുവട്ടം നീലകുറിഞ്ഞിയും പൂവിട്ടു നിന്റെ കൃഷ്ണമണിയില്‍ നിന്നുതിര്‍ന്നൊരു തീപ്പൊരിയില്‍ നിന്നെന്നിലെ പ്രണയം ജ്വലിച്ചത് വെറുമൊരോര്‍മ്മയല്ല കെടാതെയിന്നുമത് കത്തുന്നുണ്ടെന്നുള്ളില്‍.. നീ പറയാത്തതും ഞാന്‍ ചോദിക്കാത്തതുമായ നമുക്കുള്ളിലെ പ്രണയം ... പ്രകൃതിയില്‍ നാം ലയിക്കും വരെ !
good one..
ReplyDeleteപ്രണയം തുറന്നു പറയൂ.. സ്വീകരിച്ചാലും ഇല്ലെങ്കിലും ഒരു തീരുമാനം ആവുമല്ലോ ?
ReplyDelete