Saturday, July 28, 2012

വിവിധ വര്‍ണ്ണങ്ങള്‍



ഓരോ വീടുമോരോ
ഭൂമിയാണതിലോരോ
മനുഷ്യനുമോരോ 
ഭൂഖണ്ഡങ്ങളും

ചിലര്
ഉഷ്ണ-ശീതമേഖലകള്
മറ്റു ചിലര്
സമശീതോഷ്ണമേഖലകള്

ധ്രുവങ്ങളഗ്നിപര്
വ്വതങ്ങള്
മഞ്ഞുമലകള്‍
മഴക്കാടുകള്

സമതലങ്ങള്
കുന്നുകള്
സമുദ്രങ്ങള്
മരുഭൂവുകള്
എന്നിങ്ങനെ പിന്നെയും ചിലര്!

മനസുകളും ഹൃദയങ്ങളും
പ്രവചനാധീതമാം
കാലാവസ്ഥകളാല്‍ മുഖരിതം
കൊടുംങ്കാറ്റും പേമാരിയും
ഉരുള്‍പൊട്ടലും
വെലിയേറ്റങ്ങളും
ഭൂകമ്പങ്ങളും
എന്നിങ്ങനെ
പ്രകൃതിക്ഷോഭങ്ങളും !

വൈവിധ്യങ്ങളില്
വൈരുധ്യങ്ങളുമായ്
അനാദിയായ്
കുഞ്ഞു ഭൂഖണ്ഡങ്ങള്‍ക്ക്
താരാട്ട് പാട്ടുമായി
ഉരുളുക തന്നെയാണ് ഭൂമി !

2 comments:

  1. സൂപ്പര്‍ ....(അല്ല ആരിതു വീണയോ. സുഖം അല്ലിയോ അവിടെ ?)

    ReplyDelete