Saturday, October 6, 2012

ഓര്‍മ്മയിലൊരിടം

പൂവുകള്‍
നാഴിക
കല്ലുകളായി
ഓര്‍മ്മയില്‍
ചിലയിടങ്ങളുണ്ട്...

ഏകാന്ത
പഥികാനായി
അവിടെത്തുമ്പോള്‍
നിന്ന് പോകുന്ന
പാദങ്ങള്‍,
അന്നേരമവിടെത്തും
കാറ്റിനെന്തു സുഗന്ധം !

കണ്‍ച്ചിമ്മാതെ
കണ്ടിരിക്കാന്‍
കണ്ണുകള്‍
കൊതിച്ചു പോകും
കാഴ്ചകളൊരുപാടുള്ളിടം

സ്വനങ്ങളെന്തും
സംഗീതമാകുന്ന
സ്വരലയങ്ങളാല്‍
സാന്ദ്രമായൊരിടം

1 comment:

  1. മധുരമുള്ളതെല്ലാം ഓര്‍മ്മകളായ് തീരുമ്പോള്‍

    ReplyDelete