Monday, July 29, 2013

ചിന്ന/പെരിയ ആസൈ

സ്റ്റാച്യു* ജങ്ങ്ഷനിനില്‍

ഒരു വീട് വയ്ക്കണം

ജനാല ചില്ലുകള്‍ ഒന്നും തന്നെ

ആരും എറിഞ്ഞു തകര്‍ക്കാതെ

സുഖമായി, സ്വസ്ഥമായി

ഇഷ്ടമുള്ള സംഗീതവും കേട്ട്

അവിടെ ജീവിച്ചു മരിക്കണം

അതിനു ഒരു വോട്ട് മാത്രം

എന്‍റെ വിരല്‍ തുമ്പിലുണ്ട്‌.

 

 

*(തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്ന ഭാഗം)

8 comments:

  1. എന്ത് സുന്ദരമായ മോഹം

    ReplyDelete
  2. ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം...

    ReplyDelete
  3. ഈ വോട്ടെന്നു പറയുന്നത് പൊതുജനത്തിന്റെ കൈവശമുള്ള നല്ലൊരായുധമാ. ഏതായുധം? ബൂമറാങ്ങ് തന്നെ.എറിഞ്ഞു കഴിഞ്ഞ് തിരിഞ്ഞു നടന്നു തുടങ്ങുമ്പോഴേക്കും എറിഞ്ഞവന്റെ തലമണ്ടയ്ക്കിട്ടു തന്നെ തിരികെ വന്നു കൊണ്ടോളും.!! താമസം പുതിയ നിയമസഭാ മന്ദിരത്തിനടുത്തേക്ക് മറ്റിക്കൊള്ളൂ.ചില അപൂർവ്വയിനം ജീവികളേയും കാണാം.!

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  4. ആഗ്രഹം നടക്കട്ടെ നടക്കും ഒന്നൂടി കടുപ്പിച്ചു ആഗ്രഹിചോളൂ. പറ്റിയില്ലെങ്കിലും പേടിക്കേണ്ട ഇനിയും ഒരുപാടു സ്ടച്യു അവിടെ വക്കാൻ സ്ഥലം ഉണ്ട്

    ReplyDelete