Tuesday, October 23, 2012

കറന്‍സി

എത്രയെത്ര പേരുകളില്‍

ഏതെല്ലാം ഭാഷകളില്‍

എന്തെല്ലാം നിറങ്ങളില്‍

നിനക്കുമിണയ്ക്കുമിടയിലെ പശ.

ഞാനില്ലെങ്കിലേതച്ഛന്‍ പ്ഫൂ !

എന്ന് മക്കള്‍ പോലും !
 

വിചിത്രമൊരു സ്വഭാവമുണ്ട്

നിമിഷവേഗം മതിയെനിക്ക്

നിന്നെ പാടേ വിട്ടകലാന്‍ ,

അത് പോലെ വന്ന് കയറാനും
 

ഞാന്‍

ഞാനാണ് ഞാന്‍

ഞാനില്ലാതെ നീയില്ല

ഞാനില്ലാത്ത നീയെന്നാല്‍

ശവമെന്നര്‍ത്ഥം !

ഞാനൊന്നുമല്ലെന്നറിയാന്‍

പക്ഷെ നീ ശവം തന്നെയാകണം
 
 

6 comments:

  1. വീണ്ടും വരും ഈ വഴിക്ക്........

    എനിക്കുമുണ്ടൊരു ബ്ലോഗ്‌...... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു....

    ReplyDelete
  2. ആശലോയ ഗംഭീരം. ആശംസകള്‍ , അഭിനന്ദനങ്ങള്‍ .
    എന്റെ സ്കൂളിന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കുമല്ലോ. കവിതകള്‍ വായിക്കുമല്ലോ.

    ReplyDelete