Sunday, July 29, 2012

ഞാന്‍ ,ചുവന്ന കഫെയിലെ സിസ്റ്റം !


പാസ്‌ വേര്‍ഡ്‌ വാങ്ങി /
കൂലി കൊടുത്തുള്ളിലേയ്ക്കെത്തുന്നവര്‍
നേരിയ വെട്ടം /മറ ചുമരുകള്‍
പവര്‍ ബട്ടണില്‍ ഞെക്കുമ്പോളൊരാധിയാണ്
നിത്യവുമെത്ര  ലോഗ് ഓണുകള്‍ /ഓഫുകള്‍!
ചിലര്‍ നിത്യസന്ദര്‍ശകര്‍/ വഴിപോക്കര്‍ !

ഉപയോഗാധിക്യത്താല്‍  മെല്ലെ/
മാഞ്ഞ് തുടങ്ങുന്ന  അക്ഷരങ്ങള്‍..
തഴമ്പിച്ച  വിരല്‍കണ്ണുകള്‍/
അവയെ നോക്കാറില്ലയെങ്കിലുമെന്‍/
കീ ബോര്‍ഡില്‍/മൗസില്‍ എത്രയോ/
വിരലുകള്‍ മേയുന്നു നിത്യവും !

വെളിച്ചത്തില്‍ /നിറങ്ങളില്‍ ഇഷ്ട
വ്യത്യാസമുള്ളവര്‍ക്കിഷ്ടമുള്ള  കാഴ്ച്ചകള്‍
പ്രിയംതരമാക്കുവാന്‍ ഒരുമ്പെട്ടെന്‍റെ മോണിറ്ററും
ചിലര്‍ വയറസ് കൊണ്ടെന്നെ മൂടിപ്പുതയ്ക്കും
സഹികെടുമ്പോള്‍ ഹാങ്ങായിപോകും ഞാന്‍ ...!
ചിലരെന്നെ ബോധം കെടുത്തുമന്നേരം
ഭിഷഗ്വരനെത്തും സൂചിയും മരുന്നുമായ്‌ !
പിന്നെയും ലോഗ് ഓണ്‍ /
ഓഫുകളുടെ തനിയാവര്‍ത്തനം..

എന്നെന്നെയ്ക്കുമായൊരുനാള്‍ ഷട്ട് ഡൌണ്‍
ചെയ്യപെട്ടൊരു
ഇലക്ട്രോണിക്സ് വേസ്റ്റായി തീരുവോളം
വേറെന്ത് ചെയ്യുവാന്‍  /
ഞാന്‍ ,ചുവന്ന കഫയിലെ സിസ്റ്റം !

Saturday, July 28, 2012

വിവിധ വര്‍ണ്ണങ്ങള്‍ഓരോ വീടുമോരോ
ഭൂമിയാണതിലോരോ
മനുഷ്യനുമോരോ 
ഭൂഖണ്ഡങ്ങളും

ചിലര്
ഉഷ്ണ-ശീതമേഖലകള്
മറ്റു ചിലര്
സമശീതോഷ്ണമേഖലകള്

ധ്രുവങ്ങളഗ്നിപര്
വ്വതങ്ങള്
മഞ്ഞുമലകള്‍
മഴക്കാടുകള്

സമതലങ്ങള്
കുന്നുകള്
സമുദ്രങ്ങള്
മരുഭൂവുകള്
എന്നിങ്ങനെ പിന്നെയും ചിലര്!

മനസുകളും ഹൃദയങ്ങളും
പ്രവചനാധീതമാം
കാലാവസ്ഥകളാല്‍ മുഖരിതം
കൊടുംങ്കാറ്റും പേമാരിയും
ഉരുള്‍പൊട്ടലും
വെലിയേറ്റങ്ങളും
ഭൂകമ്പങ്ങളും
എന്നിങ്ങനെ
പ്രകൃതിക്ഷോഭങ്ങളും !

വൈവിധ്യങ്ങളില്
വൈരുധ്യങ്ങളുമായ്
അനാദിയായ്
കുഞ്ഞു ഭൂഖണ്ഡങ്ങള്‍ക്ക്
താരാട്ട് പാട്ടുമായി
ഉരുളുക തന്നെയാണ് ഭൂമി !

Friday, July 27, 2012

പ്രണയം വെറുമൊരു ഓര്‍മ്മയല്ല


ആദ്യമായി
പ്രണയലേഖനം
എഴുതാന്‍ വാങ്ങിയ
ഇളം റോസ് കടലാസ്
ഇപ്പോഴും മഷിപുരളാതെ
മേശവലിപ്പില്‍
പൊടിപിടിച്ച് കിടക്കുന്നു..
സൂര്യനെത്രയോ
ഉദിച്ചസ്തമിച്ചുപോയ്‌
ഋതുഭേതങ്ങളെത്ര സംഭവിച്ചു
ഇടയിലിരുവട്ടം
നീലകുറിഞ്ഞിയും പൂവിട്ടു
നിന്‍റെ
കൃഷ്ണമണിയില്‍
നിന്നുതിര്‍ന്നൊരു
തീപ്പൊരിയില്‍
നിന്നെന്നിലെ
പ്രണയം ജ്വലിച്ചത്
വെറുമൊരോര്‍മ്മയല്ല
കെടാതെയിന്നുമത്
കത്തുന്നുണ്ടെന്നുള്ളില്‍..
നീ പറയാത്തതും
ഞാന്‍ ചോദിക്കാത്തതുമായ
നമുക്കുള്ളിലെ പ്രണയം ...
പ്രകൃതിയില്‍ നാം ലയിക്കും വരെ !