Sunday, July 29, 2012

ഞാന്‍ ,ചുവന്ന കഫെയിലെ സിസ്റ്റം !


പാസ്‌ വേര്‍ഡ്‌ വാങ്ങി /
കൂലി കൊടുത്തുള്ളിലേയ്ക്കെത്തുന്നവര്‍
നേരിയ വെട്ടം /മറ ചുമരുകള്‍
പവര്‍ ബട്ടണില്‍ ഞെക്കുമ്പോളൊരാധിയാണ്
നിത്യവുമെത്ര  ലോഗ് ഓണുകള്‍ /ഓഫുകള്‍!
ചിലര്‍ നിത്യസന്ദര്‍ശകര്‍/ വഴിപോക്കര്‍ !

ഉപയോഗാധിക്യത്താല്‍  മെല്ലെ/
മാഞ്ഞ് തുടങ്ങുന്ന  അക്ഷരങ്ങള്‍..
തഴമ്പിച്ച  വിരല്‍കണ്ണുകള്‍/
അവയെ നോക്കാറില്ലയെങ്കിലുമെന്‍/
കീ ബോര്‍ഡില്‍/മൗസില്‍ എത്രയോ/
വിരലുകള്‍ മേയുന്നു നിത്യവും !

വെളിച്ചത്തില്‍ /നിറങ്ങളില്‍ ഇഷ്ട
വ്യത്യാസമുള്ളവര്‍ക്കിഷ്ടമുള്ള  കാഴ്ച്ചകള്‍
പ്രിയംതരമാക്കുവാന്‍ ഒരുമ്പെട്ടെന്‍റെ മോണിറ്ററും
ചിലര്‍ വയറസ് കൊണ്ടെന്നെ മൂടിപ്പുതയ്ക്കും
സഹികെടുമ്പോള്‍ ഹാങ്ങായിപോകും ഞാന്‍ ...!
ചിലരെന്നെ ബോധം കെടുത്തുമന്നേരം
ഭിഷഗ്വരനെത്തും സൂചിയും മരുന്നുമായ്‌ !
പിന്നെയും ലോഗ് ഓണ്‍ /
ഓഫുകളുടെ തനിയാവര്‍ത്തനം..

എന്നെന്നെയ്ക്കുമായൊരുനാള്‍ ഷട്ട് ഡൌണ്‍
ചെയ്യപെട്ടൊരു
ഇലക്ട്രോണിക്സ് വേസ്റ്റായി തീരുവോളം
വേറെന്ത് ചെയ്യുവാന്‍  /
ഞാന്‍ ,ചുവന്ന കഫയിലെ സിസ്റ്റം !

2 comments:

  1. nice writing abbaasikkaa ..congratsss.....really touching

    ReplyDelete
  2. മനോഹരമായ കവിത ..ഈ കറുപ്പ് പശ്ചാത്തലം വല്ലാതെ കണ്ണിനെ ബുദ്ധിമുട്ടിക്കുന്നു

    ReplyDelete