Monday, August 20, 2012

തിരഞ്ഞെടുക്കപ്പെടാനുള്ള കവിതയാണ് നീ


കവികള്‍ പോരിന്
വരുന്ന ഗോദയിലേയ്ക്ക്
മത്സരത്തിനായയക്കുന്നു നിന്നെ ..
പലതരം ജൂറികള്‍
പലതരം കവിതകള്‍
വ്യത്യസ്ഥരാം
ജൂറികളുടെ ഹൃദയ തിരകള്‍
നീ തനിയെ നീന്തി  ജയിക്കണം

നീ തോല്പിക്കേണ്ടത്
കവികളെയാണ്,
കവിതയെ കവിതയ്ക്ക്
തോല്പിക്കാനാവില്ലല്ലോ,
കവിത തോല്‍ക്കാനുള്ളതുമല്ല .

ആത്മാവിനെ കൊത്തി നുറുക്കി
പിഴിഞ്ഞെടുത്ത ചോരയില്‍
നിരത്തുന്ന വാക്കുകള്‍...
അക്ഷരങ്ങളോരോന്നിലും
തുടിക്കുമെന്‍ ജീവന്‍റെ കണികകള്‍
ചോരമണം മാറാതെ ....
പതറാതെ   പൊരുതി ജയിച്ചീടണം

തിരികെ നീ വിജയക്കുറിയുമായി
വരുമ്പോള്‍ എന്നെ തിരയരുത്,
മത്സരത്തിന് നിന്നെ അയച്ചപ്പോഴേ
ഞാന്‍ മരിച്ചു പോയല്ലോ ..!!

3 comments:

  1. തോല്‍‌വിയുടെ കയ്പറിഞ്ഞുള്ള ജയത്തിന് മധുരം കൂടുമെന്നാരോ എവ്ട്യോ പറഞ്ഞിട്ടുള്ളതോണ്ട് ലവള് പോയി തോറ്റ് വരട്ടെ എന്നാശംസിക്കണു.
    അടുത്ത അങ്കത്തിന് വീണ്ടും കാണാംട്ടാ :) ആശംസകള്‍ അബ്ബാസ്

    സംസയം: ശരിക്കും ഗുസ്തിയാണൊ നീന്തലാണൊ കവിതേടെ മത്സരയിനം ;)

    ReplyDelete
  2. കളരിയാ അത് കൊണ്ട് ഗപ്പോന്നും കിട്ടൂല ...:))

    ReplyDelete
  3. നീ തോല്പിക്കേണ്ടത്
    കവികളെയാണ്,
    കവിതയെ കവിതയ്ക്ക്
    തോല്പിക്കാനാവില്ലല്ലോ,
    കവിത തോല്‍ക്കാനുള്ളതുമല്ല .
    :)

    ReplyDelete