ആരാന്റെ
ഘടികാരത്തിലെ
സൂചികളാകാന്,
അക്കങ്ങളാകാന്,
മണികളാകാന്,
വിധിക്കപെട്ടവര്‍ ...
നിശ്ചലതയെന്തന്നറിയാത്ത
പാദങ്ങളുമായി
നടന്നീടണം
സൂചികളെക്കാലവും
സൂചിവരുന്നതും
കാത്തനങ്ങാതെ
നില്ക്കേണം
അക്കങ്ങളെക്കാലവും
സൂചിയുമക്കവും
മുഖാമുഖമെത്തുമ്പോള്‍
ഒച്ചയുണ്ടാക്കുവാന്‍
മറക്കാതിരിക്കണം
മണികളെക്കാലവും
ചുമരിലൊരാണിയില്
തൂങ്ങുമൊരു ചട്ടത്തില്‍
ജന്മമിങ്ങനെ മെല്ലെ
ചലിച്ചൊടുങ്ങുന്നവര് !
ചുമരിലൊരാണിയില്
ReplyDeleteതൂങ്ങുമൊരു ചട്ടത്തില്‍
ജന്മമിങ്ങനെ മെല്ലെ
ചലിച്ചൊടുങ്ങുന്നവര്............മനുഷ്യർ..........:))
മനോഹരമായി അബ്ബാസ് ... മനുഷ്യജീവിതത്തിന്റെ പ്രത്യേകിച്ച് പ്രവാസജീവിയുടേ ഒരു നേർക്കാഴ്ച......ആശംസകൾ......:))