Tuesday, January 22, 2013

തിരിച്ചു പോക്ക്

ജീവിതത്തില്‍ എപ്പോഴൊക്കയോ
ഉടഞ്ഞ് വീണുപോയ വാക്കുകളെയും
ചിന്നിച്ചിതറിയ അര്‍ത്ഥങ്ങളെയും
തലോടുവാനും സാന്ത്വനപ്പെടുത്തുവാനും   
തിരികെയൊരു യാത്ര പോകണമെനിക്ക്

പിന്നിട്ട വഴികളാകയാല്‍ ദിഗ്ഭ്രമമില്ല
വക്കുകള്‍ പൊട്ടിയ അക്ഷരങ്ങളുടെ അറ്റം
കൈകളെ മുറിപ്പെടുത്തിയേക്കാം
അനാഥമായി കിടന്നക്കുന്ന അര്‍ത്ഥങ്ങള്‍
മുഖം തരാതെ നിന്നേക്കാം
എങ്കിലും പോയെ തീരു എനിയ്ക്ക്

പഴയ പള്ളിക്കൂടത്തിലെ
കളിക്കൂട്ട് കാരോടു കയര്‍ത്ത വാക്കുകള്‍
അച്ഛനമ്മ/സഹോദരങ്ങളോട്
അടിവച്ചു പൊട്ടിത്തെറിച്ച വാക്കുകള്‍
ടീച്ചര്‍ കേള്‍ക്കാത്തപ്പോളവരെ
അസഭ്യം പറഞ്ഞു ചിരിച്ച വാക്കുകള്‍
പ്രണയിനിയോട് പരിഭവിച്ച്‌
പിണക്കം നടിച്ച വാക്കുകള്‍  
അങ്ങനെ എത്രയെത്ര ആരോടൊക്കയോ
കലഹിച്ച് വ്രണമായ വാക്കുകള്‍

നേരുകള്‍ ..നേരുകള്‍ ...നിലയ്ക്കാത്ത ശബ്ദമായി
ഇപ്പോഴും അവിടെങ്ങളില്‍ തന്നെ ഉണ്ടാവണം
ഒരിക്കല്‍ ഞാന്‍ വരുമെന്നവ കാത്തിരിക്കുകയുമാവാം
അതെ, പോയല്ലേ പറ്റു എനിയ്ക്ക് ..?

13 comments:

  1. തിരിച്ചറിവുകളില്‍ ,മനസ്സ് ഒരു തിരിച്ച് പോക്ക് ആശിക്കുമ്പോള്‍ , കാലം അതനുവദിക്കുന്നില്ല. ഒരിക്കല്‍ വരുമെന്ന് കാത്തിരിക്കുന്നവരുണ്ടെങ്കില്‍ നേരിന്റെ നിറവുമായി തീര്‍ച്ചയായും പോകൂ. ഉടഞ്ഞ വാക്കുകളെ കോര്‍ത്തിണക്കാനുള്ള ശ്രമം നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. ഇവിടെ വരെ വന്നതിനും വായിച്ചതിനും അഭിപ്രായപെട്ടതിനും ....നന്ദി സ്നേഹം ..:)

      Delete
  2. ഒരു തിരിച്ചു പോക്ക് അസാധ്യമേന്നാലും മോഹിക്കുന്നു വെറുതെ വെറുതെ .... കവിത കൊള്ളാട്ടോ .

    ReplyDelete
    Replies
    1. ഇവിടെ വരെ വന്നതിനും വായിച്ചതിനും അഭിപ്രായപെട്ടതിനും ....നന്ദി സ്നേഹം അനാമിക ....:)

      Delete
  3. "അങ്ങനെ എത്രയെത്ര ആരോടൊക്കയോ
    കലഹിച്ച് വ്രണമായ വാക്കുകള്‍" സത്യം....

    നല്ല കവിത. പെരുത്തിഷ്ടായി.

    ReplyDelete
  4. എല്ലാ നന്മകളും നേരുന്നു .....

    ശുഭാശംസകള്...........‍

    ReplyDelete
  5. പിന്നിട്ട വഴികളാകയാല്‍ ദിഗ്ഭ്രമമില്ല

    കൊള്ളാം

    ReplyDelete
  6. എല്ലാവരും ഒരിക്കലെങ്കിലും ഒരു തിരിഞ്ഞു നടത്തം ആഗ്രഹിക്കുന്നുണ്ട് ,,,,,,നന്നായി

    ReplyDelete
  7. നേരുകള്‍ ..നേരുകള്‍ ...നിലയ്ക്കാത്ത ശബ്ദമായി
    ഇപ്പോഴും അവിടെങ്ങളില്‍ തന്നെ ഉണ്ടാവണം
    ഒരിക്കല്‍ ഞാന്‍ വരുമെന്നവ കാത്തിരിക്കുകയുമാവാം
    അതെ, പോയല്ലേ പറ്റു എനിയ്ക്ക് ..?
    വരാന്‍ വൈകിയല്ലോ മാഷെ ..ഭാവുകങ്ങള്‍

    ReplyDelete