Tuesday, June 7, 2011

നാനോ .....തോന്നലുകള്‍ !

ഇനിയുമേറെ ഉള്ളറകളുന്ടെന്നു
പറയാനാവാത്ത വേദനകളെ
പകര്‍ത്തി വയ്ക്കാന്‍ വാങ്ങിയ സംഭരണി ...

എന്നെയും വലുതാക്കിടും
ചില മനസുകള്‍ ഇടപഴകാന്‍
ഇനിയുമെത്തിടുമെന്നൊരു കുഞ്ഞമീബ ....

സ്വാര്‍ഥത വെടിയുകില്‍
പിന്നെന്ത് നാരി,
ഞാനെന്നൊരു കൂട്ട് കാരി.....

എഴുതിക്കഴിഞ്ഞ വരികളിലെ
വാക്കുകളാണ് എന്‍റെ
ശവപെട്ടിയെന്നു അക്ഷരങ്ങള്‍..

5 comments:

  1. കുഞ്ഞ് വേദനകളുടെ ഈ ഖജനാവ് ഹൃദ്യമായി..
    നല്ലതോന്നലുകള്‍...!
    ആശംസകള്‍.

    ReplyDelete
  2. എഴുതിക്കഴിഞ്ഞ വരികളിലെ
    വാക്കുകളാണ് എന്‍റെ
    ശവപെട്ടിയെന്നു അക്ഷരങ്ങള്‍..

    നാനോ തോന്നലുകള്‍ സംഭവം തന്നെയാണല്ല് :)
    ആശംസകള്‍!

    ReplyDelete
  3. പറയുന്നതിന്റെ അര്‍ത്ഥം പോലെ വരില്ല എഴുതുന്നതിന്. സൂക്ഷിച്ചെഴുതിയില്ലെങ്കില്‍ തെറ്റിദ്ധാരണകള്‍ കൂടും.
    നന്നായി.

    ReplyDelete
  4. കൊള്ളാം..ആശംസകള്‍ നേരുന്നു..
    www.ettavattam.blogspot.com

    ReplyDelete