നേടിയതിനെക്കാളേറെ
നേടാത്തതായി
ശേഷിക്കുന്നതെന്തോ
അത് ജ്ഞാനം .....
നേടിയതോളം
പിന്നേം നേടാന്‍
മോഹിച്ചുകൊണ്ടേയിരിപ്പതെന്തോ
അത് പ്രണയം ..
നേടിയ ഞൊടിയില്‍
മതിയെന്നുമൊരൊട്ടുനേരശേഷം
നേടാന്‍ തുനിയുന്നതുമെന്തോ
അത് കാമം ...
നേടിന്നേടിയിട്ടെത്രകരുതിവയ്ക്കിലും
ചിലപ്പോളൊരുരാവിരുട്ടിവെളുക്കുകില്‍
ഒന്നുമല്ലാതായിത്തീരുവതെന്തോ
അത് ധനം ...
നേടുവാനൊട്ടുമേ
ഇഷ്ട്ടമല്ലെങ്കിലും
നേടിയെതീരുവതെന്തോ
അത് മരണം..
നേടാത്തതായി
ശേഷിക്കുന്നതെന്തോ
അത് ജ്ഞാനം .....
നേടിയതോളം
പിന്നേം നേടാന്‍
മോഹിച്ചുകൊണ്ടേയിരിപ്പതെന്തോ
അത് പ്രണയം ..
നേടിയ ഞൊടിയില്‍
മതിയെന്നുമൊരൊട്ടുനേരശേഷം
നേടാന്‍ തുനിയുന്നതുമെന്തോ
അത് കാമം ...
നേടിന്നേടിയിട്ടെത്രകരുതിവയ്ക്കിലും
ചിലപ്പോളൊരുരാവിരുട്ടിവെളുക്കുകില്‍
ഒന്നുമല്ലാതായിത്തീരുവതെന്തോ
അത് ധനം ...
നേടുവാനൊട്ടുമേ
ഇഷ്ട്ടമല്ലെങ്കിലും
നേടിയെതീരുവതെന്തോ
അത് മരണം..
ചിന്തകള്‍ ഇഷ്ടായി..ഇനിയും വരാം
ReplyDelete