നിന്നെ കണ്ട നാള്‍ മുതല്‍
തോന്നിയതൊക്കെയും കുറിച്ചിടാന്‍
നിവര്‍ത്തിയ കടലാസു നീണ്ടു
നീണ്ടേ പോകുന്നുവല്ലോ പ്രിയേ...
നീയീമുറിയിലൊരു കോണിലായിരുന്നിത്
വായിച്ചു തുടങ്ങുക,
ഞാനെഴുത്ത് തുടരട്ടെ...
നിന്‍ ഉടലിന്‍മേല്‍ തുന്നല്‍ക്കാരന്‍റെ
കത്രിക വരച്ച ചിത്രങ്ങളെന്‍ കണ്കളെ
നിരാശപ്പെടുത്തുന്നതാലോ തുന്നല്‍മേശമേലത്
മുറിക്കപ്പെടാതെ കിടക്കുമ്പോല്‍
കാണാന്‍ അകകണ്ണ് പീലികള്‍ വിടര്‍ത്തുന്നു ?
ഋതു മധു നിറച്ച് കാത്തുവച്ചതെനിക്കായ്
തരാനല്ലെങ്കിലെന്തിനീ
പൂന്തോട്ടവുമീപ്പൂക്കാലവും ?
അടഞ്ഞവാതിലിലോടാമ്പലലങ്കാരമാകുമ്പോള്‍
വിയര്‍പ്പുമണികളെ പങ്കനാക്കുകള്‍ത്തുടച്ചിടുമ്പോള്‍
പ്രണയമതിനുന്മാദ സുഗന്ധം പരത്തുമ്പോള്‍
നീ വായിച്ചു കൊണ്ടേയിരിക്കുക..
ഞാന്‍ എഴുത്ത് തുടരട്ടെ …
നിനക്കുതരില്ലൊരുനാളും
നഷ്ടബോധത്തിന്‍ നിമിഷങ്ങളും
നിറമില്ലാത്ത കാഴ്ച്ചകളും
വര്‍ണ്ണങ്ങള്‍ ചിറകുകള്‍ വിരിച്ച നൗകയില്‍
തുഴയെറിഞ്ഞിടാമകാശവും തടാകമാകവേ ..
നിര്‍ത്തരുത് വായന നീ ..
കടലാസ് നീണ്ടു നീണ്ടേ പോകുന്നു ....
തോന്നിയതൊക്കെയും കുറിച്ചിടാന്‍
നിവര്‍ത്തിയ കടലാസു നീണ്ടു
നീണ്ടേ പോകുന്നുവല്ലോ പ്രിയേ...
നീയീമുറിയിലൊരു കോണിലായിരുന്നിത്
വായിച്ചു തുടങ്ങുക,
ഞാനെഴുത്ത് തുടരട്ടെ...
നിന്‍ ഉടലിന്‍മേല്‍ തുന്നല്‍ക്കാരന്‍റെ
കത്രിക വരച്ച ചിത്രങ്ങളെന്‍ കണ്കളെ
നിരാശപ്പെടുത്തുന്നതാലോ തുന്നല്‍മേശമേലത്
മുറിക്കപ്പെടാതെ കിടക്കുമ്പോല്‍
കാണാന്‍ അകകണ്ണ് പീലികള്‍ വിടര്‍ത്തുന്നു ?
ഋതു മധു നിറച്ച് കാത്തുവച്ചതെനിക്കായ്
തരാനല്ലെങ്കിലെന്തിനീ
പൂന്തോട്ടവുമീപ്പൂക്കാലവും ?
അടഞ്ഞവാതിലിലോടാമ്പലലങ്കാരമാകുമ്പോള്‍
വിയര്‍പ്പുമണികളെ പങ്കനാക്കുകള്‍ത്തുടച്ചിടുമ്പോള്‍
പ്രണയമതിനുന്മാദ സുഗന്ധം പരത്തുമ്പോള്‍
നീ വായിച്ചു കൊണ്ടേയിരിക്കുക..
ഞാന്‍ എഴുത്ത് തുടരട്ടെ …
നിനക്കുതരില്ലൊരുനാളും
നഷ്ടബോധത്തിന്‍ നിമിഷങ്ങളും
നിറമില്ലാത്ത കാഴ്ച്ചകളും
വര്‍ണ്ണങ്ങള്‍ ചിറകുകള്‍ വിരിച്ച നൗകയില്‍
തുഴയെറിഞ്ഞിടാമകാശവും തടാകമാകവേ ..
നിര്‍ത്തരുത് വായന നീ ..
കടലാസ് നീണ്ടു നീണ്ടേ പോകുന്നു ....
ഇല്ല. നിര്‍ത്തില്ല..എത്ര കടലാസ് വേണമെങ്കിലും എഴുതിക്കോളു.
ReplyDeleteനന്നായിരിക്കുന്നു വരികള്‍.
വായിച്ചു കൊണ്ടിരിക്കുന്നു,വരികള്‍
ReplyDeleteആശംസകള്‍!
ReplyDelete