കണ്ടിട്ടില്ലേ ചൂണ്ടയെ ...?
ഒരറ്റത്ത്, വളഞ്ഞ്
കൊളുത്തിപ്പിടിക്കാനൊരു കുടുക്കും
മറ്റേയറ്റത്ത്, കങ്കൂസ് കെട്ടാനൊരു
ദ്വാരവുമുള്ള
ചൂണ്ടയെ ..?
ലോകെത്തല്ലാ ചൂണ്ടകളുമൊരുപോലെയാണ്
കടലിലും പുഴയിലും തടാകത്തുമതൊരുപോലെ
അതിനൊരു ലക്‌ഷ്യം മാത്രമേയുള്ളൂ
ഇരയില്‍ ഒളിച്ചിരുന്ന് മുക്കുവനെ ത്രസ്സിപ്പിക്കുക,
ചാരസംഘടനകള്‍ രാജ്യത്തലവന്മാരെ
ആനന്ദിപ്പിക്കുമ്പോലെ.!
തനിക്ക് മുന്നില്‍ തത്തികളിക്കുന്ന,
ഇരയ്ക്കുള്ളില്‍ വളഞ്ഞിരിക്കുന്ന
കൊലയാളി ലോഹത്തെയുമത്-
ബന്ധിച്ച കങ്കൂസ് പിടിച്ച കരങ്ങളെയും
മീനുകള്‍ക്ക് അറിയുകയേയില്ല...
അങ്ങനെ, ചരിത്രം എഴുതാന്‍ അറിയാത്ത
മീനുകള്‍ക്കുമേല്‍ ചൂണ്ടകള്‍
വിജയമുറപ്പിക്കുന്നു !
(ചരിത്രമെഴുതുന്ന
മനുഷ്യന്‍ പോലും
പാഠം പഠിക്കാന്‍ തയ്യാറല്ല
പിന്നെയല്ലേ,
ചരിത്രമറിയാത്ത
മത്സ്യങ്ങള്‍ !)
ആക്രാന്തത്തോടിരയെ നീന്തി പിടിക്കും
പകരമതിന് ജീവന്‍ കൊടുക്കും !
തിരഞ്ഞെടുപ്പ് കാലത്ത് പൈസ
വാങ്ങി വോട്ടിടുന്ന ദരിദ്രനെ പോലെ!
ചിലപ്പോള്‍ കൊത്തിയ ഇരയെ
ഇഷ്ടമായില്ലെന്നറിയുമ്പോഴെയ്ക്കും
ചെകിളകള്‍ പൊളിഞ്ഞാകാശം കാണും
ചില വിഡ്ഢി കാമുകിമാരെ പോലെ !
അപൂര്‍വ്വം ചില മീനുകള്‍ രക്ഷപ്പെടാറുണ്ട്
ചൂണ്ട പിടിച്ച കൈകളുടെ കുഞ്ഞബദ്ധങ്ങളാലാവും !
ധനം മോഹിച്ച് അന്യായം വിധിച്ച നീതിമാന്മാര്‍
ശിക്ഷിക്കപ്പെടാതെ പോകുമ്പോലെ !
മീന്ക്കുഞ്ഞുങ്ങള്‍ക്ക് ചൂണ്ടായൊരു കൗതുകമാണ്
നിറമുള്ള മിഠായി കാട്ടിക്കൊടുത്ത്
തഴുകാനായുന്ന കാമകരങ്ങളെ
നോക്കുന്ന പ്രൈമറിക്കരികളെ പോലെ .
ചില ചൂണ്ടകള്‍ മണ്ണിനടിയില്‍ പുതഞ്ഞ് കിടക്കും
ചൂണ്ടക്കാരന്റെ പരിചയക്കുറവാണത്
മുന്നണി രാഷ്ട്രീയത്തിലെ ഘടകകക്ഷികള്‍
തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നപോലെ
ഇനിയും നിങ്ങള്‍ പറയുമോ
കണ്ടിട്ടില്ല ചൂണ്ടെയെയെന്ന്....?
കൊളുത്തിപ്പിടിക്കാനൊരു കുടുക്കും
കങ്കൂസ് കെട്ടാനൊരു ദ്വാരവുമുള്ള ചൂണ്ടയെ ..?
ചില ചൂണ്ടകള്‍ മണ്ണിനടിയില്‍ പുതഞ്ഞ് കിടക്കും
ReplyDeleteചൂണ്ടക്കാരന്റെ പരിചയക്കുറവാണത്
മുന്നണി രാഷ്ട്രീയത്തിലെ ഘടകകക്ഷികള്‍
തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നപോലെ...................:)
ചിലപ്പോള്‍ കൊത്തിയ ഇരയെ
ReplyDeleteഇഷ്ടമായില്ലെന്നറിയുമ്പോഴെയ്ക്കും
ചെകിളകള്‍ പൊളിഞ്ഞാകാശം കാണും
നന്നായിരിക്കുന്നു