Saturday, August 4, 2012

മഴ മൊഴി

ഭൂമിയും
മോണോലിസയെ
പോലെ ചിരിക്കുന്നു ..

മരം മുറിഞ്ഞ്
വീണ് കഴിഞ്ഞപ്പോള്‍
വേരിന്‍ കണ്ണീര്‍ കൊണ്ട്
നനഞ്ഞ ഭൂമി,
മരം വെട്ടു കാരനോട്  ചോദിച്ചു

എന്തിനീ പാതകം  മരത്തോട് ചെയ്തു,
എന്‍റെ തണലിനെയും  അപഹരിച്ചു നീ ...?

‘അയ്യയ്യോ ..
അവന്‍ വെറും
മനുഷ്യനായിപ്പോയില്ലേ ..?
സ്വന്തം  ശബ്ദമേ
കേള്‍ക്കാന്‍ കൂട്ടാക്കാത്ത
അവനെങ്ങനെയാണ്
ഭൂമീ ,
നമ്മുടെ
ഭാഷകള്‍ കേള്‍ക്കുവത് ..?’

എന്നാനേരം പെയ്തൊരു   മഴ മൊഴി
കേള്‍ക്കെ  ചിരിച്ചുപോയ്‌  ഭൂമി ,
മോണോലിസയെ പോലെ !

2 comments:

  1. മവമൊഴികേള്‍ക്കെ ഭൂമിചിരിച്ചത് മൊണാലിസയെപ്പോലെ
    നശ്ശബ്ദയായി
    നര്‍വ്വികാരതയോടെയാണോ?
    അതോ,
    ഒരുപാട് വികാരങ്ങള്‍
    ഒരു ചിരിയിലൊളിപ്പിച്ച്..
    ഒരു പിടിയും തരാതെ...?

    ReplyDelete
  2. അവസാനത്തെ മരവും വീണു കഴിഞ്ഞു, അവസാനത്തെ ശ്വാസവും നിലച്ചു കഴിഞ്ഞു നമുക്ക് യാതൊന്നും ചെയ്യുവാന്‍ കഴിയില്ല.

    ReplyDelete