Sunday, February 3, 2013

ചുമ്മാ ഓരോ തോന്നലുകളെ !

എന്‍റ്റേത് കുടിയേറ്റമായിരുന്നില്ല;
നിനക്കങ്ങനെ തോന്നുമെങ്കിലും,
നഷ്ടപെട്ടത് നിന്‍റെ മണ്ണുമല്ല.

നമുക്കുമേലൊരിക്കല്‍ വളരും
പുല്‍ നാമ്പുകളെ
നാമിന്ന് തിരയുകയില്ല ,
എങ്കിലും അതിവിടെ
എവിടെയോ ഇല്ലേ ?

അതാ പറഞ്ഞത്
നഷ്ടപെട്ടത് എന്‍റെ മണ്ണല്ല ;
അവന്‍റ്റേത് കുടിയേറ്റവുമല്ലായിരുന്നു
എനിക്കങ്ങനെ തോനിയെങ്കിലും .

3 comments:

  1. കുടിയേറ്റം തന്നെ

    ReplyDelete
  2. എനിക്കങ്ങനെ തോനിയെങ്കിലും ആശംസകള്‍

    ReplyDelete
  3. ദൂരെ ദൂരെ ദൂരെ
    ഏതോ തീരം തേടിത്തേടി
    യാത്രയനന്തമാം യാത്ര
    ആദമിൻ മക്കൾ തൻ തുടർ യാത്ര....


    കവിത ഇഷ്ടപ്പെട്ടു.


    ശുഭാശംസകൾ......

    ReplyDelete