കൂട്ടാനോ കിഴിക്കാനോ
ഒന്നും നിന്ന് തരാത്ത
ചില സംഖ്യകളുണ്ട്
ജീവിത കണക്കു പുസ്തകത്തില്‍
ഒറ്റയായും ചിലപ്പോള്‍
ഇരട്ടയായും നില്ക്കുന്നവ
...
എവിടെയെങ്കിലും ഒരു കുറവ് വരുന്നേരം
അത്യാവശ്യത്തിന് ഒന്ന് കൂട്ടാന്‍
നോക്കുമ്പോള്‍ ഇവരെ കാണില്ലാ!
എപ്പോഴെങ്കിലും ഒന്ന് കൂടി പോയെന്ന് കണ്ട്
കുറയ്ക്കാന്‍ നോക്കുമ്പോഴും
ഇവര്‍ മുങ്ങി കളയും!
വിരുതന്മാരായ ഈ സംഖ്യകളാണ്
ജീവിതത്തിലെ കണക്കുകളെ
പലപ്പോഴും തെറ്റിക്കുന്നത്
നഷ്ടങ്ങളെ മാത്രം തരാന്‍
ഒരുമ്പെട്ടിറങ്ങിയ ഇത്തരം സംഖ്യകള്‍
ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത് ?
ഒന്നും നിന്ന് തരാത്ത
ചില സംഖ്യകളുണ്ട്
ജീവിത കണക്കു പുസ്തകത്തില്‍
ഒറ്റയായും ചിലപ്പോള്‍
ഇരട്ടയായും നില്ക്കുന്നവ
...
എവിടെയെങ്കിലും ഒരു കുറവ് വരുന്നേരം
അത്യാവശ്യത്തിന് ഒന്ന് കൂട്ടാന്‍
നോക്കുമ്പോള്‍ ഇവരെ കാണില്ലാ!
എപ്പോഴെങ്കിലും ഒന്ന് കൂടി പോയെന്ന് കണ്ട്
കുറയ്ക്കാന്‍ നോക്കുമ്പോഴും
ഇവര്‍ മുങ്ങി കളയും!
വിരുതന്മാരായ ഈ സംഖ്യകളാണ്
ജീവിതത്തിലെ കണക്കുകളെ
പലപ്പോഴും തെറ്റിക്കുന്നത്
നഷ്ടങ്ങളെ മാത്രം തരാന്‍
ഒരുമ്പെട്ടിറങ്ങിയ ഇത്തരം സംഖ്യകള്‍
ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത് ?
ആരുടെ ജീവിതത്തിലാണില്ലാത്തത്!!
ReplyDeleteഒടുക്കം എല്ലാക്കണക്കും ശരിയാവുമെന്ന പ്രതീക്ഷയല്ലോ ജീവിതം!!!
നന്ദി ..:)
Deleteകണക്കുകൂട്ടലുകൾ തെറ്റിക്കുന്ന സംഖ്യകൾ.
ReplyDeleteവളരെ നന്നായി എഴുതി.ജീവിതഗന്ധിയായത്.ഇതു കവിതാ വിഭാഗത്തിൽ കണ്ടില്ല.?
ശുഭാശംസകൾ....
നന്ദി ...അത് ശ്രദിച്ചില്ല ..പൊസ്ടീയപ്പൊല് :)
Deleteനന്നായിരിക്കുന്നു സ്ഥാനം തെറ്റുന്ന വില മാറ്റുന്ന ജീവനുള്ള സംഖ്യകൾ
ReplyDeleteനന്ദി ...:)
Delete