Tuesday, December 14, 2010

കുഞ്ഞു കുറിപ്പുകള്‍ ....(1)

1,
ദാഹം !
ശമനത്തിനവന്‍ ജലം തേടുക തന്നെ ചെയ്യും
ദുര്‍ലഭത അന്ന്വേഷണത്വര കൂട്ടും
മഞ്ഞുരുകും താഴ്‌വരയില്‍ മിന്നാമിനുങ്ങിലും
ചെറുചൂടവന്‍ തിരഞ്ഞെക്കാം.
പ്രാണനില്‍ പ്രണയത്തെ അല്ല,
പ്രണയത്തില്‍ പ്രാണനെയണവന്‍ തേടിയത്
ഒടുവില്‍ നിഴലിനോടും
നിഴലവനോടും കളവുകള്‍ പറഞ്ഞു തുടങ്ങി
2,
ഓരോ അസ്തമയവും
വേദനകളെ സംസ്കരിച്ചു വയ്ക്കുന്നു
പക്ഷേ, ഓരോ സൂര്യോദയവും
വേദനകളെ തുടച്ചെറിയുന്നു .
രാവോരുവെളിച്ചമാണ്,
നക്ഷത്രങ്ങളെ കാട്ടിത്തരുന്ന വെളിച്ചം !
3,
തൊടുവോളം പ്രണയം ,
തൊട്ടുകഴിഞ്ഞാല്‍ പിന്നെ മറ്റെന്തോ ...
പ്രണയം ഒരു ചെടിയാണ്
തൊട്ടാവാടി ചെടി !
4,
വെട്ടാന്‍ മറന്നുപോയ മരക്കൊമ്പുകള്‍
കവിത ചൊല്ലുമ്പോള്‍ ,
അതു വിരിക്കും തണലത്തിരുന്നു
വിയര്‍പ്പാറ്റും മര്‍ത്യാ ..
മറവിയെക്കുറിചോര്‍ത്തല്ലോ
വ്യഥിതന്‍ നീയപ്പോഴും !
5
ഒരു കാമുകി പൊട്ടിച്ചു കൊണ്ടുപോയ
ഹൃദയത്തിന്റെ ശേഷിച്ച ,
ഭാഗത്തിലൊരു ഭാഗത്തെ ,
മറ്റൊരു കാമുകിയും ചുരണ്ടി തിന്നു .
ഇനി ഈ ബാക്കി അവള്‍ക്കു മാത്രം !
എന്നെന്ന് അറിയാതെ ഓടിവരുന്ന
എന്‍റെ അവസാനത്തെ കാമുകിക്ക് .
വെറുതെ ആവാത്ത കാത്തിരിപ്പിന്‍റെ സുഖം .....

3 comments:

  1. രാവോരുവെളിച്ചമാണ്,
    നക്ഷത്രങ്ങളെ കാട്ടിത്തരുന്ന വെളിച്ചം !
    3,
    തൊടുവോളം പ്രണയം ,
    തൊട്ടുകഴിഞ്ഞാല്‍ പിന്നെ മറ്റെന്തോ ...
    പ്രണയം ഒരു ചെടിയാണ്
    തൊട്ടാവാടി ചെടി !

    മുന്‍പ് വായിച്ചതാണെങ്കിലും ഇപ്പോഴും ഈ വരികള്‍ മറന്നിട്ടില്ല.നന്നായിട്ടുണ്ട്..ഒരുപാട് എഴുതാന്‍ കഴിയട്ടെ

    ReplyDelete
  2. ഇനി ഈ ബാക്കി അവള്‍ക്കു മാത്രം !
    എന്നെന്ന് അറിയാതെ ഓടിവരുന്ന
    എന്‍റെ അവസാനത്തെ കാമുകിക്ക്...
    നന്നായിരിക്കുന്നു...
    നന്മകള്‍

    ReplyDelete
  3. നന്ദി ...ലിഡിയ .....ഷീബ ...:)

    ReplyDelete