പിന്നിലെ രാസവര്‍ണ്ണം
മാഞ്ഞു പോയതിനാല്‍
പ്രതിഫലനശേഷി നഷ്ടപെട്ടുപോയ
കണ്ണാടിയാണ് ഞാന്‍
എന്നിലേക്ക് നോക്കരുത് ,
നേരിട്ടുള്ള സംവാദം എനിക്കന്യമാണല്ലോ..
നിമിഷങ്ങള്‍ മരിച്ചു വീഴുന്ന
ഈ ശവപ്പറമ്പിലൂടെ
ഇനിയുമേറെ നടക്കേണ്ടതുണ്ട്
വഴിയമ്പലത്തിലെ
കല്‍ത്തൂണില് ചാരിയിരുന്നു
കാലില്‍ തറച്ചുപോയ
മുള്ളുകളെ വലിച്ചൂരട്ടെ ഞാന്‍....
പാതയിലിനിയുള്ള മുള്ളുകള്‍ക്ക്
അത് അനായസമായി തീരട്ടെ
എത്ര മനോഹരമായ
പൂച്ചെടികള്‍ ഉണ്ടായിരുന്നു ..
എങ്കിലും ഞാന്‍ പാകി പോയത്
കല്ലിമുള്‍ ചെടികളായിരുന്നുവല്ലോ..
abbaaskka nalla kavitha supper
ReplyDeleteഇവിടെ വന്നു. വായിച്ചു. കവിത നന്നായിട്ടുണ്ട്. ബ്ലോഗ് രൂപഭംഗി കുറച്ചുകൂടി കൂട്ടാം. ബുധനാഴ്ച 'ഗള്‍ഫ് മാധ്യമ'ത്തില്‍ ബ്ലോഗ് മീറ്റിങ് വാര്‍ത്തയുണ്ട്. മറ്റ് പത്രങ്ങളിലും ഉണ്ടാവും. മന്ത്രി ഇ. അഹമദിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കുറച്ചു തിരക്കുണ്ടായതുകൊണ്ടാണ് വാര്‍ത്ത വൈകിയത്. ചില കറികള്‍ വൈകിയാലാണ് രുചി കൂടുക എന്നുണ്ടല്ലൊ. അങ്ങിനെ സമാധാനിക്കുക.
ReplyDeleteനന്ദി ....അതെ ..കുറച്ചു കൂടെ ശരിയാവുണ്ട് ...
ReplyDeleteവാര്‍ത്ത കണ്ടു ..നന്നായി ....അതിനും ഒരു നന്ദി ..