Monday, December 13, 2010

പിപ്പാക്രിയുടെ ചോദ്യം

തുഷാരപട്ടണത്തിലെ ശ്മശാനത്തില്‍ ഒരു കുഴിമാടത്തിന്റെ മൂടുപാളികള്‍ തുറന്ന് പിപ്പാക്രിചോദിച്ചു:

“മുത്തശ്ച്ചാ ഈ പരമാധികാരം എന്നാല്‍ എന്തായിരുന്നു ?"

കുഴിമാടത്തിന്റെ അന്തരംഗം മുഴുവന്‍ സ്വന്തംശിരോരോമവെണ്മ വിതാനിച്, നിവര്‍ന്നു കിടക്കുകയായിരുന്ന വൃദ്ധന്‍, പേരക്കുട്ടിയുടെചോദ്യംകേട്ട് ചുണ്ടുകള്‍വിടര്‍ത്തി, ദന്തനിരകള്‍ പൊക്കിള്‍ക്കൊടി ബന്ധം ഉപേക്ഷിച്ചു പോയ'u 'പോലെ കിടക്കുന്ന ഒരു കൊഴുത്ത മണ്ണിരയെ കാട്ടി ചിരിച്ചു ,പിന്നെ പറഞ്ഞു:' മോനെ പിപ്പാക്രി ,മുത്തച്ഛന്റെ ക്ഷീണിതവും വികൃതവുമായ ശബ്ദത്തേക്കാള്‍, സ്പുടവും ഗാംഭീര്യമാര്‍ന്നതും ചരിത്രലിഖിതങ്ങളാണ്,ആ പഴഞ്ചന്‍ സ്വന്തം രൂപത്തിന്റെ പരിണാമഗുപ്തിയെക്കുറിച്ച് വെഥയോടെ ഓര്‍ത്തുകൊണ്ട്‌ ,ഭരണകൂടത്തിന്റെ ചവറ്റുകൂനയില്‍ ചിതല്‍ തീണ്ടാതെ കിടപ്പുണ്ടാവും , ചെന്ന് അതെടുത്തു വായിക്കുക . ഇപ്പോള്‍ മോന്‍ എനിക്ക് പറഞ്ഞു തരിക , എന്താണ് പരമാധികാരം ?’

നിമിഷങ്ങള്‍ മാത്രം വേണ്ടിവന്ന ആലോചനക്കുശേഷം പൌത്രന്‍ പിപ്പാക്രി പറഞ്ഞു: ‘ഫാസിസ്റ്റ് കര്‍ഷകന്‍റെ കളപറിക്കാനുള്ള അവകാശം! അതാണു മുത്തശ്ച്ചാ,ഇന്നുപരമാധികാരം..'

അനന്തരം വൃദ്ധന്‍റെ ശിരോരോമവെണ്മ, ഒരു ചെറു ഗോളമായി പരിണമിച്ച്, പിപ്പാക്രിയുടെതലയ്ക്കും മേലെ ഉയര്‍ന്ന്, ഉയര്‍ന്ന് നക്ഷത്രകൂട്ടങ്ങള്‍ക്കിടയിലെങ്ങോ കാഴ്ച്ചവട്ടം വിട്ടുപോയി .പിന്നെ ശേഷിച്ച തമസ്സിനും മേലെ പിപ്പാക്രി മൂടുപാളികളിട്ടു.

1 comment:

  1. അക്ഷരങ്ങള്‍ക്ക് വേദനിക്കാതെ വാക്കുകള്‍ നിറയട്ടെ,മനസ്സിലും എഴുത്തിലും,വായനയിലും..എല്ലാ ആശംസകളും.
    (പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ ലിങ്ക് തരാന്‍ മറക്കരുത്..._

    ReplyDelete