Tuesday, February 19, 2013

ഇനിയൊരിടം

സ്മാരകങ്ങള്‍ ഇല്ലാത്തൊരിടത്ത്
പോകണമെനിയ്ക്ക്

ഇന്നലകളുടെ
നഖചിത്രങ്ങളൊന്നുമേയില്ലാത്ത,

സദാചാരത്തിന്‍റെ ദുഷിച്ച
വേലിക്കെട്ടുകളില്ലാത്ത,

ഇന്നലകളുടെ ഓര്‍മ്മകളൊന്നും
ഭയപ്പെടുത്താത്ത,

അരാചകവാദിയുടെ
മുള്‍കിരീടം ധരിപ്പിക്കാനാരുമില്ലാത്ത,

നാളെ എന്റേതല്ല, ഇന്ന് മാത്രമുള്ള ഒരിടം, 
ഇന്നില്‍ തൃപ്തന്‍ ആവുന്നൊരിടം

2 comments:

  1. അത് കൊണ്ടാണ് PRESENT IS THE BEST ''PRESENT''
    എന്ന് പറയുന്നത്


    ശുഭാശംസകള്‍ .....

    ReplyDelete
  2. സ്മാരകങ്ങളില്ലാത്തിടം ഏത്?

    ReplyDelete