Friday, November 22, 2013

ചെരുപ്പ്


 

കമ്പോളത്തിലെ ഷെല്‍ഫില്‍
അലങ്കരിച്ചു വച്ചിരിക്കുന്ന
ചെരുപ്പ് പോലെ ആണ്
ചിലപ്പോള്‍ ജീവിതം

ആരെങ്കിലും വാങ്ങും
ഇഷ്ടമുള്ള പോലെ ഉപയോഗിക്കും
ഏത് കല്ലിലും മുള്ളിലും
നടക്കാന്‍ വിധിക്കപെട്ടവര്‍

ഏത് ചെളിയിലും നടക്കണം
തേഞ്ഞ് തീരുവോളം
വാറ് പൊട്ടുവോളം
ഫാഷന്‍ മാറുവോളം

മറ്റൊരു ചെരുപ്പിനെ 
വേല്ക്കുവോളം 

നട നട നട ചെരുപ്പേ നട !

2 comments:

  1. പാദരക്ഷയെന്ന മനോഹരമായ ഒരു നാമവും!!

    ReplyDelete
  2. മെതിയടിയാവുക!! അങ്ങനെയങ്ങു തേഞ്ഞു തീരില്ല.


    നല്ല കവിത

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്ന്.

    ശുഭാശംശകൾ...

    ReplyDelete