Wednesday, December 22, 2010

ഒരു ഓംലെറ്റിന്‍റെ..വിലാപം !

നടുവിരല്‍ മടക്കി ഒരൊറ്റ കൊട്ടിന്
എന്‍റെ തളിര്‍ ജീവന്‍റെ ശ്വാസം നിലപ്പിച്ചു
പിന്നെ ഉള്ളിയും പച്ചമുളകും
സ്ഥാനം പിടിച്ചിരുന്ന ഒരു കപ്പിലേക്ക് ഒഴിച്ച്
ഉപ്പും ചേര്‍ത്തു ഒരു കൊച്ചു സ്പൂണ്‍ കൊണ്ട്
ശരീരത്തെ അടിച്ചു കലക്കി പതപ്പിച്ച്
എണ്ണ ചൂടായി കിടക്കുന്ന
ഒരു ഫ്രൈ പാനിലേക്ക് ഒഴിച്ചു ..
പിന്നെ മറിച്ചിട്ടും പീഡിപ്പിച്ച്....
ഒരിലക്കീറിലിതായിങ്ങനെ ....
എടുത്തിട്ടിരിക്കുന്നു !

ഈ നേരങ്ങളില്‍ എന്തെല്ലാം ഏതെല്ലാം
രൂപത്തില്‍ എന്‍റെ നിലവിളികള്‍ ഉയര്‍ന്നു ....!
എന്നെ പൊട്ടിക്കുന്ന സൂക്ഷ്മതയില്‍
ജീവന്‍ പോകുന്ന നിലവിളി നീ കേട്ടില്ല ..!
കപ്പും കരണ്ടിയും തമ്മില്‍
ആഞ്ഞാഞ്ഞ് ഉരസിയ ശബ്ദത്താല്‍
കലങ്ങുന്ന ഹൃദയത്തിന്‍റെ രോദനം നീ കേട്ടില്ല ....!
ചൂട് കല്ലിലേക്ക്, ഉള്ളിയും മുളകും ഉപ്പും ഏല്പ്പിച്ച
എരിവും നീറ്റലും പേറിക്കൊണ്ട് പതിക്കുമ്പോള്‍
ആത്മാവിന്‍റെ ഘോരമായ അലര്‍ച്ചയും,
അതിന്‍റെ അവരോഹണവും ഞാന്‍ പാകമാകുന്നതായുള്ള
അടയാളമായി നീ  തെറ്റിധരിച്ചു ...

ഒന്ന് ഓര്‍ത്ത്‌ നോക്കൂ...
ഇത് നീയായിരുനെങ്കില്‍....?

6 comments:

  1. വാഹ്...സൂപ്പർ നിരീക്ഷണം...
    നല്ല വരികൾ..
    അഭിനന്ദനങ്ങൾ

    ReplyDelete
  2. കൊള്ളാം.ഇനിയെങ്ങനെ ഒരു ഓമ്ലെറ്റ് മനസ്സമാധാനത്തോടെ അകത്താക്കും

    ReplyDelete
  3. allaa....ingalu ividemundo....chengaayee....:)))))

    nanayi omlet adikkoo...aasamsakal....:))

    ReplyDelete
  4. നന്ദി ..വായനക്കും അഭിപ്രായങ്ങള്‍ക്കും ..:)

    ReplyDelete