Friday, February 17, 2012

പല്ലിവാല്‍....


മുറിച്ചിട്ട വാലിനെ തിരിഞ്ഞ്  നോക്കാതെ
ഓടിയൊളിക്കേണ്ടതുണ്ടൊരു മാളത്തില്‍
പല്ലിക്ക് വാല്, കബളിപ്പിക്കാനുള്ളതല്ലോ

അക്രമിതന്‍ കണ്കള്‍ വിസ്മയിച്ചു നില്‍ക്കവേ
ക്ഷണനേരം പിടഞ്ഞ് അഭിനയിക്കേണ്ടതുണ്ട്
വാലിന്‍ സ്വത്വം, പല്ലിയെ രക്ഷിക്കാനുള്ളതല്ലോ

മാളത്തിലൊളിച്ചു പല്ലി കിതപാറ്റുമ്പോള്
അക്രമി നോക്കിനില്ക്കെ മെല്ലെ മെല്ലെ
മൃതിതന്‍ കരങ്ങളില്, വാല്ധന്യമായി !

3 comments:

  1. പല്ലിക്കങ്ങനൊരു വാലുണ്ടായത് എത്ര നന്നായീ..........:))

    ReplyDelete
  2. നല്ല അര്‍ത്ഥമുള്ള വരികള്‍

    ReplyDelete