Monday, February 27, 2012

നിഴല്‍ നിറം !



നിഴലുകള്‍...
വെളിച്ചത്തിന്
നിന്നെക്കുറിച്ച്
ഭൂമിയോട്
പറയാനുള്ളത്!


ഒരേ നിറത്തില്‍
പലനേരങ്ങളില്‍
പലരൂപങ്ങളില്‍
മുന്നിലായി ,
പിന്നിലായി
വശങ്ങളിലായ്‌ ...
ചിലപ്പോള്‍ ,
പാദങ്ങള്‍ക്കടിയിലായ്‌.. 


എപ്പോഴും
നിന്നെക്കുറിച്ച്
ഉരിയാടിക്കൊണ്ട്
ഇരുളെത്തുവോളം
വെളിച്ചമുണ്ട് ...

No comments:

Post a Comment